Updates

പോലീസിനും കരുതലായി നഗരസഭയുടെ പ്രവര്‍ത്തനം

02 April 2020

Police vehicle cleaning

കോവിഡിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി നഗരത്തില്‍ എല്ലാവരുടെയും സുരക്ഷയ്ക്കായി 24 മണിക്കൂറും പോലീസുണ്ട്. പോലീസിന്‍റെ കൂടി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളേറ്റെടുത്ത് തിരുവനന്തപുരം നഗരസഭ. അണുനശീകരണത്തിനുള്ള നഗരസഭയുടെ ജെറ്റര്‍, പവര്‍ സ്പ്രേയര്‍ തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് വിവിധ സ്റ്റേഷനുകളിലെ ഇരുന്നൂറോളം പോലീസ് വാഹനങ്ങളാണ് വ്യാഴാഴ്ച അണുവിമുക്തമാക്കിയത്.

എല്‍.എം.എസ്. കോമ്പൗണ്ടില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ കെ. ശ്രീകുമാര്‍, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഐ.പി.ബിനു എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ പോലീസ് സ്റ്റേഷനുകളിലെ മൊബൈല്‍ യൂണിറ്റുകള്‍, ആംബുലന്‍സുകള്‍, ടാങ്കര്‍ ലോറികള്‍, വി.ഐ.പി സെക്യൂരിറ്റി വാഹനങ്ങള്‍, കണ്‍ട്രോള്‍ റൂം, വാഹനങ്ങള്‍ എന്നിവ അണുവിമുക്തമാക്കിയതില്‍പ്പെടുന്നു.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും ഓടിക്കൊണ്ടിരിക്കുന്ന പോലീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കി പോലീസിനും കരുതലൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മേയര്‍ പ്രതികരിച്ചു.