Updates

കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സംഭാവന ശേഖരണം

04 April 2020

നഗരസഭയുടെ 25 സര്‍ക്കിളുകളിലായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി 27,951 പേര്‍ക്ക് പ്രഭാതഭക്ഷണവും 28,089 പേര്‍ക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്. 27,523 പേരാണ് രാത്രിയിലേക്ക് ഭക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ആകെ 83,567 ഭക്ഷണ പൊതികള്‍ ശനിയാഴ്ച നഗരസഭ വിതരണം ചെയ്തിട്ടുണ്ട്.

നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എന്‍ എസ് എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ നേതൃത്വത്തില്‍ അരിയും പച്ചക്കറികളും സംഭാവന ചെയ്തു. മേയര്‍ കെ. ശ്രീകുമാര്‍ ഏറ്റുവാങ്ങി.

താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് എം. സംഗീത് കുമാര്‍, വൈസ് പ്രസിഡന്‍റ് എം.വിനോദ് കുമാര്‍, സെക്രട്ടറ് വിജു വി നായര്‍, ബോര്‍ഡ് മെമ്പര്‍ എം.കാര്‍ത്തികേയന്‍ എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്. സതേണ്‍ നേവല്‍ കമാന്‍റിന്‍റെ 5 ചാക്ക് അരി ക്യാപ്റ്റന്‍ എസ്.എസ്. സനൂജ് കൈമാറി. ചാക്ക കെ.എസ്.ഇ. ബി ബ്രദേഴ്സും 5 ചാക്ക് അരി സംഭാവന നല്‍കി. തിരുമല പെന്‍ഷനേഴ്സ് യൂണിയന്‍, മോഹന്‍ലാല്‍ ഫാന്‍സ് ആന്‍റ് വെല്‍ഫയര്‍ അസോസിയേഷനും സഹായങ്ങള്‍ നല്‍കി. ദൂരദര്‍ശന്‍റെ സഹായം അസിസ്റ്റന്‍റ് ഡയറക്ടര്‍ ബൈജു കൈമാറി.

സഹായിക്കാന്‍ സന്നദ്ധരായവരില്‍ നിന്ന് നഗരസഭയുടെ വോളന്‍റീയര്‍മാര്‍ വന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കും.
സഹായിക്കാന്‍ സന്നദ്ധരായവര്‍ വിളിക്കേണ്ട നമ്പര്‍ - 8590036770