Updates

അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയ ക്യാമ്പുകളില്‍ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും

04 April 2020

ഭാരതീയ ചികിത്സാ വകുപ്പിന്‍റെ നേതൃത്വത്തില്‍ നഗരസഭ അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയ ക്യാമ്പുകളില്‍ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. എസ്. എം. വി. സ്കൂള്‍ കുന്നുകുഴി എല്‍ പി എസ് എന്നീ സ്കൂളുകളിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. ഇവിടങ്ങളില്‍ അണുനാശക ശക്തിയുള്ള അപരാജിത ധൂപക ചൂര്‍ണ്ണം ഉപയോഗിച്ച് ഫോഗിംങ് നടത്തി. ഒരും ദിവസങ്ങളിലും ഇവരുടെ നേതൃത്വത്തില്‍ നഗരസഭയുടെ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് സന്ദര്‍ശനങ്ങള്‍ ഉണ്ടാകും. മേയര്‍ കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോ.എ. ശശികുമാര്‍, ആയുര്‍വേദ ഡി എം ഒ റോബര്‍ട്ട് രാജ്, കൊറോണ നോഡല്‍ ഓഫീസര്‍ ദുര്‍ഗ്ഗാ പ്രസാദ്, ഷാജിതാ ഷാഹുല്‍ എന്നിവര്‍ പങ്കെടുത്തു.