Updates

മാലിന്യ പ്രശ്നമുണ്ടോ... കിച്ചണ്‍ ബിന്‍ വീടുകളിലെത്തും

06 April 2020

നിങ്ങള്‍ ലോക്ക് ഡൗണ്‍ മൂലം മാലിന്യ പ്രശ്നം നേരിടുന്നുണ്ടോ എങ്കില്‍ ഒന്നു വിളിച്ചാല്‍ പരിഹാരമായി നഗരസഭയുടെ കിച്ചണ്‍ ബിന്‍ നിങ്ങളുടെ വീടുകളിലെത്തും.

വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന്‍റെ ഭാഗമായി ഉറവിട മാലിന്യ സംസ്കരണമാണ് നഗരസഭ പ്രോത്സാഹിപ്പിക്കുന്നത്. ഈ സംവിധാനത്തിന്‍റെ ഭാഗമാകാത്തവര്‍ക്ക് പ്രയോജനപ്പെടുത്തുവാനുള്ള അവസരം കൂടിയാണിത്. പദ്ധതിയുടെ ഭാഗമായി 1800 രൂപ വിലയുള്ള കിച്ചണ്‍ ബിന്‍ സൗജന്യമായാണ് നഗരസഭ നല്‍കുന്നത്. ഇതിനാവശ്യമായ ഇനാക്കുലം ഉള്‍പ്പെടെ 200 രൂപയാണ് മാസം സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കുന്നത്.

വീടുകളില്‍ സ്ഥാപിക്കുന്ന മൂന്ന് തട്ടുകളുള്ള കിച്ചണ്‍ ബിന്‍ യൂണിറ്റ് ഉപയോഗപ്പെടുത്തി അഞ്ചംഗ കുടുംബത്തിന് ശരാശരി രണ്ട് മാസക്കാലം വരെ യുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്കരിച്ച് കമ്പോസ്റ്റാക്കി മാറ്റാന്‍ കഴിയും. ദിനംപ്രതി മാലിന്യം നീക്കേണ്ട സാഹചര്യം ഈ സംവിധാനം വഴി ഉണ്ടാകുന്നില്ല.

കിച്ചണ്‍ ബിന്നുകള്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ നഗരസഭ പുറത്തിറക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടര്‍ പ്രാകാരം അജൈവ മാലിന്യങ്ങളും അതാത് വാര്‍ഡുകളില്‍ നിശ്ചയിച്ചിട്ടുള്ള സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ ശേഖരിക്കും. കമ്മ്യൂണിറ്റി തലത്തില്‍ മാലിന്യ സംസ്കരണം നടത്തുന്നതിനായി 54 കേന്ദ്രങ്ങളില്‍ തുമ്പൂര്‍ മൂഴി എയറോബിക് ബിന്നുകളും സ്ഥലപരിമിധിയുള്ള സ്ഥലങ്ങളില്‍ 222 പോര്‍ട്ടബിള്‍ എയറോബിക് ബിന്നുകളും നിലവിലുണ്ട്.

ഇതുകൂടാതെ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി 52 കേന്ദ്രങ്ങളില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്‍ററുകളും നിലവിലുണ്ട്. ഈ കേന്ദ്രങ്ങളില്‍ ആളുകള്‍ക്ക് യാതൊരുവിധ ഫീസും നല്‍കാതെ സൗജന്യമായി തന്നെ മാലിന്യങ്ങള്‍ കൊണ്ടുപോയി നിക്ഷേപിക്കാവുന്നതാണ്.

കിച്ചണ്‍ ബിന്‍ ആവശ്യമുള്ളവര്‍ക്ക് അതാതു പ്രദേശങ്ങളില്‍ ചുമതലയുള്ള സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ വീടുകളിലെത്തി കിച്ചണ്‍ബിന്‍ സ്ഥാപിച്ച് മാലിന്യ സംസ്കരണ രീതിയെക്കുറിച്ച് പരിചയപ്പെടുത്തുന്നതായിരിക്കും.

കിച്ചണ്‍ ബിന്നുകള്‍ ലഭ്യമാവുന്നതിനായി നഗരസഭയുടെ ശുചിത്വ പരിപാലന സമിതി ഡയറക്ടറെ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പര്‍ - 9447042070