Updates

കുടുംബശ്രീയുടെ പച്ചക്കറി വണ്ടി ഓടിത്തുടങ്ങി

07 April 2020

ലോക്ക് ഡൗണ്‍ കാലത്ത് നഗരവാസികള്‍ക്ക് ആശ്വാസമായി കുടുംബശ്രീയുടെ സഞ്ചരിക്കുന്ന പച്ചക്കറി വണ്ടി ഓടിത്തുടങ്ങി. മേയര്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്. എസ്. സിന്ധു, എസ്. പുഷ്പലത എന്നിവര്‍ സന്നിഹിതരായിരുന്നു. ആവശ്യക്കാര്‍ വിളിക്കുന്നതിനനുസരിച്ച് നാടന്‍ പച്ചക്കറിയുമായി കുടുംബശ്രീയുടെ വണ്ടി വീട്ടുമുറ്റത്തെത്തും. കുടുംബശ്രീ ഇടപ്പഴിഞ്ഞി ആശ്രയ യൂണിറ്റിന്‍റെതാണ് സംരംഭം. വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ ഉത്പാദിപ്പിച്ച നാടന്‍ പച്ചക്കറികളാണ് വിപണനത്തിനായി ശേഖരിക്കുന്നത്. റസിഡന്‍സ് അസോസിയേഷന്‍ കേന്ദ്രീകരിച്ചായിരുക്കും വിപണനം നടക്കുക.

കുടുംബശ്രീയുടെ പച്ചക്കറികള്‍ ആവശ്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍- 7025332892, 8113008306