Updates

നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കായി മലങ്കര കത്തോലിക്കാ സഭയുടെ സഹായം

08 April 2020

നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കായി മലങ്കര കത്തോലിക്കാ സഭയുടെ സഹായം ബസേലിയസ് ക്ലിമിസ് കാതോലിക്ക ബാവയില്‍ നിന്ന് മേയര്‍ കെ. ശ്രീകുമാര്‍ ഏറ്റുവാങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, ഫാദര്‍ മാത്യു മനയ്ക്കരക്കല്‍, ഫാദര്‍ വര്‍ക്കി ആറ്റുപ്പുറത്ത്, ഫാ.തോമസ് കയ്യാലക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഒരു വാഹനം നിറയെ അരിയും പച്ചക്കറികളും ചക്കയും വാഴക്കുലകളും നല്‍കിയാണ് നഗരസഭയില്‍ നിന്ന് പോയ വാഹനത്തെ അദ്ദേഹം യാത്രയാക്കിയത്.

യാചകരുടെ പുനരധിവാസത്തിനായി ഒരു ലക്ഷം രൂപയുടെ ചെക്കും ക്ലിമിസ് ബാവ മേയര്‍ക്ക് കൈമാറി. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാരും നഗരസഭയും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഓള്‍ സെയിന്‍റ്സ് കോളേജ്, ചാക്ക നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം രൂപയുടെ ചെക്ക് മേയര്‍ക്ക് നല്‍കി. മാനേജര്‍ മദര്‍ ഫ്രാന്‍സിസ്, സെക്രട്ടറി സിസ്റ്റര്‍ ബെലിന്‍റ, കൗണ്‍സിലര്‍ സിസ്റ്റര്‍ മോളി എന്നിവര്‍ ചേര്‍ന്നാണ് സഹായം കൈമാറിയത്.

പേരൂര്‍ക്കട എബനെസര്‍ മാര്‍ത്തോമ ചര്‍ച്ച് നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിന്‍റെ പ്രവര്‍ത്തനത്തിലേക്ക് നല്‍കിയ 25,000 രൂപയുടെ ചെക്ക് റവ. സി. കെ. ടൈറ്റസ്, റവ. ജിജോ വര്‍ഗീസ്, റെജി എബ്രഹാം, പി.ബി.ഉമ്മന്‍ എന്നിവരില്‍ നിന്നും മേയര്‍ കെ. ശ്രീകുമാര്‍ ഏറ്റുവാങ്ങി.

കുടുംബശ്രീ ശംഖുമുഖം എ.ഡി.എസ്സിന്‍റെ നേതൃത്വത്തില്‍ 50,000 രൂപയുടെ സഹായം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ വെട്ടുകാട് സോളമന്‍, എ.ഡി.എസ് വനജാംബിക എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്. തിരുവനന്തപുരം ഗവണ്‍മെന്‍റ് എംപ്ലോയീസ് സഹകരണ സംഘം 30,000 രൂപയുടെ സഹായം നല്‍കി.

കെ.ജി.ഒ.എ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി, സെന്‍റ് ജോസഫ് 1971 എസ്.എസ്.എല്‍.സി ബാച്ച്, പെരുന്താന്നി സുഭാഷ്നഗര്‍ റസിഡന്‍സ് അസോസിയേഷന്‍, പെരുന്താന്നി ചെമ്പകശ്ശേരി റസിഡന്‍സ് അസോസിയേഷന്‍ എന്നീ സംഘടനകളും നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്കായി ഉല്പ്പന്നങ്ങള്‍ നല്‍കി. നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കഴിയുന്നവര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ അഇ ചീ: 0721053000003019, (കഎടഇ ഇഛഉഋ) ടകആഘ0000721 എന്ന നമ്പറില്‍ അയക്കാവുന്നതാണ്.

ഉല്പന്നങ്ങള്‍ നല്‍കി സഹായിക്കാന്‍ സന്നദ്ധരായവരില്‍ നിന്ന് നഗരസഭയുടെ വോളന്‍റീയര്‍മാര്‍ വന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കും.

സഹായിക്കാന്‍ സന്നദ്ധരായവര്‍ വിളിക്കേണ്ട നമ്പര്‍ - 8590036770