Updates

ജീവനി സഞ്ജീവനി സൗഹൃദ ചന്ത

08 April 2020

ലോക് ഡൗണ്‍ കാലത്ത് കര്‍ഷകര്‍ക്ക് ആശ്വാസമായി ജീവനി സഞ്ജീവനി സൗഹൃദ ചന്തയുടെ പ്രവര്‍ത്തനം നഗരത്തില്‍ ഏഴ് കേന്ദ്രങ്ങളില്‍ ലഭ്യമാവും. ആഴ്ചയില്‍ ഒരു ദിവസം ഒരു കേന്ദ്രത്തില്‍ എന്ന നിലയിലാവും പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ ഉത്പന്നങ്ങള്‍ നല്‍കാന്‍ കഴിയും എന്നതാണ് ചന്തയുടെ പ്രത്യേകത. പൊതുജനങ്ങള്‍ക്ക് നാടന്‍ പച്ചക്കറികള്‍ ചന്തയില്‍ നിന്ന് വാങ്ങുകയും ചെയ്യാം.

തിരുവനന്തപുരം നഗരസഭ, സ്വസ്ഥി ഫൗണ്ടേഷന്‍, ഐ എം എ, ചേംബര്‍ ഓഫ് കൊമേഴ്സ,് നര്‍മ്മദാ കോംപ്ലക്സ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, ബി ഹബ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.

കര്‍ഷകര്‍ കൊണ്ടുവരുന്ന ഉല്‍പന്നങ്ങള്‍ ഏതൊക്കെയാണ് അവയുടെ അളവ,് തൂക്കം എന്നിവ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.

കൃഷി വകുപ്പിന്‍റെ ജീവനി സഞ്ജീവനി പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന ചന്തകള്‍ ആരോഗ്യ വകുപ്പിന്‍റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ചന്തകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളും ദിവസവും വി വി യോഗ സെന്‍റര്‍ ശാസ്തമംഗലം - ഞായറാഴ്ച, കരമന എസ് എം ആര്‍ സി സ്കൂള്‍ - തിങ്കളാഴ്ച, കൈതമുക്ക് സഖാവ് ഹോട്ടലിന് മുന്‍വശം - ചൊവ്വാഴ്ച, വട്ടിയൂര്‍ക്കാവ് - ബുധനാഴ്ച, നര്‍മ്മദ ഷോപ്പിംങ് കോംപ്ലക്സ് കവടിയാര്‍ - വ്യാഴാഴ്ച, പോങ്ങുമൂട് കോര്‍പ്പറേഷന്‍ കോംപ്ലക്സ് - വെള്ളിയാഴ്ച, പരുത്തിപ്പാറ എതിനിക് വീവ്സ് മുന്‍വശം - ശനിയാഴ്ച, എന്നീ കേന്ദ്രങ്ങളിലാണ് ആഴ്ചയില്‍ ഒരുദിവസം വീതം സൗഹൃദ ചന്തകള്‍ പ്രവര്‍ത്തിക്കുക.

സംശയങ്ങള്‍ക്ക് വിളിക്കുക - 9400055724, 9809292712, 9447005998