Updates

ജനങ്ങളുടെ ആശ്രയ കേന്ദ്രമായി നഗരസഭയുടെ ജനകീയ ഹോട്ടലുകള്‍

11 April 2020

ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളുടെ ആശ്രയ കേന്ദ്രമായി നഗരസഭയുടെ ജനകീയ ഹോട്ടലുകള്‍. നഗരസഭയും കുടുംബശ്രീയും ചേര്‍ന്ന് നടത്തുന്ന രണ്ടാമത്തെ ജനകീയ ഹോട്ടലിന് പി എം ജി ജംഗ്ഷനിലെ പ്ലാനിറ്റോറിയം കോമ്പൗണ്ടില്‍ തുടക്കമായി. മേയര്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. കെ. പ്രശാന്ത് എം എല്‍ എ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍, ഡോ.കെ.ആര്‍.ഷൈജു, ഷാനി നിജാം എന്നിവര്‍ സന്നിഹിതരായിരുന്നു.

ആദ്യദിനം തന്നെ 300 ഊണിന്‍റെ ഓര്‍ഡര്‍ ലഭിച്ചു. എസ്.എം.വി സ്കൂളിന് എതിര്‍വശം ആരംഭിച്ച ജനകീയ ഹോട്ടല്‍ വഴി ദിവസവും രണ്ടായിരത്തിനകത്ത് ഊണുകള്‍ വിതരണം ചെയ്യുന്നുണ്ട്.

20 രൂപയ്ക്ക് ഊണ് ലഭിക്കുമെന്നതും, 25 രൂപ കൊടുത്താല്‍ ഊണ് വീട്ടിലെത്തുമെന്നുള്ളതുമാണ് ജനകീയ ഹോട്ടലുകള്‍ ജനപ്രിയമാകുന്നതിന് കാരണം. ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് മൂന്ന് നേരവും കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭിക്കുന്ന സ്ഥലമായി ജനകീയ ഹോട്ടലുകള്‍ മാറും.

വള്ളക്കടവ് എന്‍ എസ് ഡിപ്പോയില്‍ നഗരസഭയുടെ മൂന്നാമത്തെ ജനകീയഹോട്ടല്‍ ഞായറാഴ്ച ആരംഭിക്കും. 11.30 ന് മേയര്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.

ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 3 കോടി രൂപയാണ് നഗരസഭയുടെ 2020-21 ബഡ്ജറ്റില്‍ മാറ്റിവച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലും ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചത്.

ജനകീയ ഹോട്ടലുകള്‍ ഓര്‍ഡറുകള്‍ നല്‍കാന്‍ പുതിയ സംവിധാനം ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴുണ്ടാകുന്ന പരാതികള്‍ പരിഹരിക്കുന്നതിനായി ജഅആത, ഓണ്‍ ലൈണ്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ംംം.രീ്ശറ19്ാേ.രീാ എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായും ജനകീയ ഹോട്ടലുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. സംവിധാനത്തിന്‍റെ ഭാഗമായി ഇനിമുതല്‍ ഈ നമ്പറുകളിലേക്കാണ് ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം ലഭ്യമാകുന്നതിന് വിളിക്കേണ്ടത്.

വിളിക്കേണ്ട നമ്പറുകള്‍ - 9496434448,9496434449,9496434450

ജനകീയ ഹോട്ടലുകള്‍ വഴി ഭക്ഷണം ആവശ്യമുള്ളവര്‍ തലേ ദിവസം എട്ട് മണിയ്ക്കു മുമ്പായി തന്നെ ഓര്‍ഡറുകള്‍ നല്‍കേണ്ടതാണ്.