Updates

നിങ്ങള്‍ക്കായി അരികെ...

13 April 2020

ഒന്നു വിളിച്ചാല്‍ മതി ചികിത്സിക്കാനായി ഡോക്ടര്‍മാര്‍ നിങ്ങളുടെ വീട്ടു പടിക്കലെത്തും. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് ചികിത്സ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായി നഗരസഭയുടെയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും ڇഅരികെڈ ആയുര്‍വ്വേദ, സിദ്ധ മൊബൈല്‍ ഡിസ്പെന്‍സറികളുടെ ഫ്ളാഗ് ഓഫ് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നഗരസഭാങ്കണത്തില്‍ മേയര്‍ കെ.ശ്രീകുമാര്‍ നിര്‍വ്വഹിക്കും.

ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ പരമാവധി ആളുകള്‍ ആശുപത്രികളിലേക്ക് എത്തുന്നത് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് മൊബൈല്‍ ഡിസ്പെന്‍സറികള്‍ നിരത്തിലറങ്ങുന്നത്. നഗരസഭയുടെ ഹെല്‍പ്പ് ഡെസ്കുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.

മൊബൈല്‍ ഡിസ്പെന്‍സറികളുടെ സേവനം ആവശ്യമുള്ളവര്‍ വിളിക്കേണ്ട നമ്പറുകള്‍ - 9496434409, 9496434410, 7736167094