Updates

മൊബൈല്‍ ഡിസ്പെന്‍സറികള്‍ക്ക് തുടക്കമായി

15 April 2020

കോവിഡ് -19 ന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സയെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭയുടെ നേതൃത്വത്തില്‍ ആയുര്‍വേദ, സിദ്ധ മൊബൈല്‍ ഡിസ്പെന്‍സറികള്‍ക്ക് തുടക്കമായി. നഗരസഭാ അങ്കണത്തില്‍ ചൊവ്വാഴ്ച മേയര്‍ കെ. ശ്രീകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു.

ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരപരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് മൊബൈല്‍ ഡിസ്പെന്‍സറികളുടെ സേവനം ലഭിക്കുക.

ആയുര്‍വേദ ഡി.എം.ഒ ആണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ചികിത്സയും മരുന്നും തികച്ചും സൗജന്യമാണ്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെയാണ് മൊബൈല്‍ ഡിസ്പെന്‍സറികളുടെ സേവനം ലഭിക്കും. നഗരസഭയുടെ ഹെല്‍പ്പ് ഡെസ്കുമായി ബന്ധിപ്പിച്ചാണ് മൊബൈല്‍ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത്.

ആയുര്‍വേദത്തിന്‍റെ രണ്ടു ടീമും സിദ്ധയുടെ ഒരു ടീമുമാണുള്ളത്. നഗരസഭയുടെ ഹെല്‍പ് ഡെസ്കുമായി ചേര്‍ന്നാണ് മൊബെല്‍ ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനം. സേവനം ആവശ്യമുള്ളവര്‍ക്ക് 9496434409, 9496434410 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ആളുകള്‍ ആശുപത്രികളിലേക്ക് എത്തുന്നത് കുറയ്ക്കുന്നതിന് വേണ്ടിയാണ് പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്.

ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ആയുര്‍വേദ ഡി. എം. ഒ. റോബര്‍ട്ട് രാജ്, ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ എസ്. ദുര്‍ഗപ്രസാദ് എന്നിവര്‍ പങ്കെടുത്തു.