Updates

കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് വിവിധ സംഘടനകളുടെ സഹായങ്ങൾ

16 April 2020

നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍തോമാ ഗൈഡന്‍സ് സെന്‍ററിന്‍റെ 70,000 രൂപയുടെ അരിയും ധാന്യങ്ങളും അടങ്ങിയ സഹായം മലങ്കര മാര്‍തോമാ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന അധ്യക്ഷന്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് തിരുമേനിയില്‍ നിന്ന് മേയര്‍ കെ. ശ്രീകുമാര്‍ ഏറ്റുവാങ്ങി.

അതോടൊപ്പം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000, 10,000 രൂപയുടെ രണ്ട് ചെക്കുകളും ബര്‍ന്നബാസ് തിരുമേനി മേയര്‍ക്ക് കൈമാറി.

മാര്‍തോമാ ഗൈഡന്‍സ് സെന്‍റര്‍ ഡയറക്ടര്‍, ഫാദര്‍ പി. മാത്യു, സെക്രട്ടറി ശ്രീ. ജോര്‍ജ്ജ് തോമസ്, ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

എഞ്ചിനീഴേസ് ഫെഡറേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ കോട്ടണ്‍ഹില്‍ എല്‍. പി. എസ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നല്‍കി.

രാജ്യസഭാ എം പി ബിനോയ് വിശ്വത്തില്‍ നിന്ന് മേയര്‍ കെ. ശ്രീകുമാര്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ സന്നിഹിതയായിരുന്നു. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 35000 രൂപയുടെ അരിയും പച്ചക്കറികളും നല്‍കി. മേയര്‍ കെ. ശ്രീകുമാര്‍ ഏറ്റുവാങ്ങി.

ചീഫ് എഞ്ചിനീയര്‍ കെ. രാജന്‍, സൂപ്രണ്ടിംങ് എഞ്ചിനീയര്‍ എ. മുഹമ്മദ് അഷറഫ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ബോബന്‍, ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്.

ഫോര്‍ട്ട് വെല്‍ഫെയര്‍ സഹകരണ സംഘം കല്ലുംമൂട് നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരിയും പച്ചക്കറികളും നല്‍കി.

പ്രസിഡന്‍റ് ആലുവിള അജിത്, ജി.സുരേന്ദ്രനാഥ്, കടകംപള്ളി സനല്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.