Updates

കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സഹായങ്ങള്‍ നല്‍കി

17 April 2020

നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സഹായം ജില്ലാ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍കുമാര്‍ മേയര്‍ കെ. ശ്രീകുമാറിന് കൈമാറി. നഗരസഭാ കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ്, ജില്ലാകോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് മണ്‍വിള രാധാകൃഷ്ണന്‍, ബ്ലോക്ക് പ്രസിഡന്‍റ് അണ്ടൂര്‍ക്കോണം സനല്‍കുമാര്‍, ഭാരവാഹികളായ ശ്രീകല, നദീറ, അഭിലാഷ് നായര്‍, മറ്റു മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നേകാല്‍ ലക്ഷം രൂപയുടെ അരിയും, പച്ചക്കറികളുമാണ് സഹായമായി നല്‍കിയത്.

മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനം മാനവ ശാക്തീകരണ വിഭാഗം കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് നല്‍കിയ സാധന സാമഗ്രികള്‍ തിരുവനന്തപുരം ഭദ്രാസനം മെത്രാപോലീത്ത ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗേറിയോസില്‍ നിന്ന് മേയര്‍ കെ. ശ്രീകുമാര്‍ ഏറ്റുവാങ്ങി. ഫാ. പീറ്റര്‍ ജോര്‍ജ്ജ്, ഫാ. എബ്രഹാം തോമസ്, വര്‍ഗ്ഗീസ് ഡാനിയല്‍, ജെറിന്‍ സോമര്‍ വേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.