Updates

കമ്യൂണിറ്റി കിച്ചന്‍ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് കൂടുതല്‍ ഫോണ്‍ നമ്പറുകള്‍.

31 March 2020

കോവിഡ് 19 മായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ മൂലം ഭക്ഷണം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം നഗരസഭ സജ്ജീകരിച്ചിട്ടുള്ള 25 കമ്യൂണിറ്റി കിച്ചനുകളുടെ സേവനം ലഭിക്കുന്നതിനായി പ്രതിദിനം ആയിരക്കണക്കിന് ഫോണ്‍ കോളുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കമ്യൂണിറ്റി കിച്ചന്‍ കോള്‍ സെന്‍ററിന്‍റെ മൂന്ന് നമ്പറുകളിലും കോളുകളുടെ പ്രവാഹമാണുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുമൂലമുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി പൂതുതായി രണ്ട് പുതിയ ഫോണ്‍ നമ്പറുകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്. അതോടൊപ്പം ഇ.പി.ബി.എ.എക്സ് സംവിധാനം ഒരുക്കി ഒരേ സമയം 30 ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനു പുറമേ നഗരസഭയുടെ സ്മാര്‍ട്ട് ട്രിവാന്‍ഡ്രം മൊബൈല്‍ ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കോള്‍ സെന്‍റര്‍ ഫോണ്‍ നമ്പറുകള്‍ : 9496434448
  9496434449
  9496434450
  9496434406
  9496434408